മത്തായി
ഗ്രന്ഥകര്‍ത്താവ്
കരം പിരിക്കുന്ന ഉദ്യോഗം ഉപേക്ഷിച്ച് കർത്താവിനെ പിന്തുടർന്ന് ശിഷ്യനായി തീർന്ന മത്തായിയാണ് ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ. (9:9-13). മർക്കോസും ലൂക്കോസും ലേവി എന്ന പേരിലാണ് ഇദ്ദേഹത്തെ പരാമർശിച്ചിട്ടുള്ളത്. “ദൈവത്തിന് ദാനം” ലേവി എന്ന പേരിന്റെ അർത്ഥം.
പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരുവനായിരുന്ന മത്തായിയുടെ ഗ്രന്ഥകർതൃത്വം സഭാപിതാക്കന്മാർ ഐക്യകണ്ഠേന അംഗീകരിച്ച വസ്തുതയാണ്. യേശുവിന്റെ ഐഹിക ശുശ്രൂഷയുടെ ദൃക്സാക്ഷിയാണ് മത്തായി. മത്തായി എഴുതിയ സുവിശേഷം മറ്റു സുവിശേഷങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ ഒരേ നിലകളില്‍ തന്നെയാണ് ഏവരും ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം. 50-70.
ഈ സുവിശേഷത്തിന്റെ യൂദ സ്വഭാവം പരിഗണിച്ചാൽ പലസ്തീനിൽ വച്ചോ സിറിയയിൽ വച്ചോ ആയിരിക്കാം എഴുതപ്പെട്ടത്. അന്ത്യൊക്യയിൽ വെച്ച് എഴുതപ്പെട്ടുവെന്നും വാദമുണ്ട്.
സ്വീകര്‍ത്താവ്
ഈ സുവിശേഷം യവനഭാഷയിൽ എഴുതപ്പെട്ടതിനാൽ ഇത് യവനഭാഷ സംസാരിക്കുന്ന യഹൂദ സമൂഹത്തിനു വേണ്ടി ഉള്ളതാണെന്ന് കരുതാം യഹൂദർക്ക് വേണ്ടിയുള്ളതാണെന്നതിനു തെളിവുകള്‍. പഴയനിയമത്തിന്റെ നിവൃത്തി എന്ന നിലയിൽ യേശുക്രിസ്തു അബ്രാഹാമിന്റെ സന്തതി (1:1; 17); യഹൂദ ശൈലിയിലുള്ള പ്രയോഗങ്ങൾ ഉദാ: ദൈവരാജ്യം, ദൈവനാമം ഉച്ചരിക്കാനുള്ള യഹൂദരുടെ വൈമനസ്യം, യേശു ദാവീദിന്റെ സന്തതിയാണെന്നുമുള്ള (1:1; 9:27; 12:23; 15:22; 20:30; 31; 21:9, 15; 22:41; 45). പരാമർശങ്ങൾ ഇവയൊക്കെ കൊണ്ട് യഹൂദ സമൂഹത്തിനുവേണ്ടിയാണ് എഴുതപ്പെട്ടത് എന്ന് അനുമാനിക്കാം.
ഉദ്ദേശം
യേശുക്രിസ്തുവാണ് യഥാർത്ഥ മശിഹാ എന്ന വസ്തുത യഹൂദജനതയെ ബോധ്യപ്പെടുത്തുക. ദൈവരാജ്യം മനുഷ്യകുലത്തിന് നൽകപ്പെടുന്നതാണ് ഇതിൻറെ കേന്ദ്രവിഷയം. പഴയ നിയമത്തിലെ പ്രവചനങ്ങളെയും പ്രതീക്ഷകളെയും നിവൃത്തിച്ച യേശുക്രിസ്തു രാജാവാകുന്നുവെന്ന് മത്തായി സ്പഷ്ടമാക്കുന്നു (മത്താ 1:1; 16:16; 20:28).
പ്രമേയം
യേശുക്രിസ്തു യഹൂദന്മാരുടെ രാജാവ്
സംക്ഷേപം
1. യേശുവിനെ ജനനം — 1:1-2:23
2. ഗലീലയിലെ യേശുവിന്‍റെ ശുശ്രൂഷ — 3:1-18:35
3. യെഹൂദയിലെ യേശുവിന്‍റെ ശുശ്രൂഷ — 19:1-20:34
4. തൻറെ അവസാന ദിനങ്ങൾ യഹൂദ്യയിൽ — 21:1-27:66
5. മറ്റു അനുബന്ധ സംഭവങ്ങൾ — 28:1-20