മലാഖി
ഗ്രന്ഥകര്‍ത്താവ്
1:1 പ്രകാരം മലാഖി പ്രവാചകനാണ് ഈ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് എബ്രായ ഭാഷയിൽ ഈ പേരിന് “സന്ദേശവാഹകൻ” എന്നർത്ഥമുണ്ട് അതായത് ദൈവ തന്റെ ജനത്തോട് സന്ദേശം അറിയിക്കുവാൻ പ്രവാചകനെ തിരഞ്ഞെടുത്തു മലാഖി പ്രവാചകൻ എന്ന ദൂതന്‍ സന്ദേശം നമുക്ക് നൽകി അതുപോലെ ഭാവിയിൽ ദൈവം മറ്റൊരു ദൂതനെ അയക്കും മഹാനായ ഏലിയാ പ്രവാചകന്‍ കര്‍ത്താവിന്റെ ദിവസത്തിനു മുന്‍പ് വെളിപ്പെടും.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 430 ല്‍.
ബാബിലോൺ പ്രവാസത്തിനു മടങ്ങിവന്നതിനു ശേഷമാണ് ഈ പുസ്തകം എഴുതപ്പെട്ടത്.
സ്വീകര്‍ത്താവ്
യഹൂദ ജനത, എല്ലായിടത്തുമുള്ള ദൈവജനത്തിന് പൊതുവായുള്ള സന്ദേശം.
ഉദ്ദേശം
ദൈവം തന്റെ ജനത്തെ അനുഗ്രഹിക്കും. എന്നാൽ അവൻ അവരുടെ ദുഷ്ടതയെ കണക്കിട്ട് ന്യായവിധി നാളിൽ കുറ്റം വിധിക്കും ആയതിനാൽ ദൈവത്തിന്റെ ഉടമ്പടി പുനസ്ഥാപിക്കപ്പെടേണ്ടതിനു അവരുടെ ദുർമാർഗ്ഗങ്ങളിൽ നിന്ന് മനം തിരിയുവാൻ ജനത്തെ ഉദ്ബോധിപ്പിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. തന്നിലേക്ക് മടങ്ങിവരുവാൻ മലാഖി പ്രവാചകനിലൂടെ ദൈവം തൻറെ ജനത്തിന് മുന്നറിയിപ്പ് നൽകുന്നു. പഴയ നിയമത്തിലെ അവസാനത്തെ ഈ പുസ്തകം ദൈവനീതിയുടെ ആധികാരികമായ പ്രഖ്യാപനവും മശിഹായിലൂടെ വരുവാന്‍ പോകുന്ന നവോദ്ധാനത്തിന്‍റെ മണിനാദങ്ങൾ ഇസ്രായേലിലെ കർണപുടങ്ങളിൽ ധ്വനിപ്പിച്ചു കൊണ്ട് മലാഖി പ്രവചനം അവസാനിക്കുന്നു.
പ്രമേയം
രീതി വാദം ശാസിക്ക പെടുന്നു
സംക്ഷേപം
1. കര്‍ത്താവിനെ ആദരിക്കുവാൻ പുരോഹിതന്മാരെ പ്രചോദിപ്പിക്കുന്നു — 1:1-2:9
2. വിശ്വസ്തതയുള്ള വരായിരിക്കുവാൻ യഹൂദജനതയെ പ്രചോദിപ്പിക്കുന്നു — 2:10-3:6
3. കർത്താവിങ്കലേക്ക് മടങ്ങിവരുവാൻ യഹൂദയെ പ്രചോദിപ്പിക്കുന്നു — 3:7-4:6