2 ദിനവൃത്താന്തം
ഗ്രന്ഥകര്‍ത്താവ്
യഹൂദ പാരമ്പര്യം അനുസരിച്ചു എസ്രാ ശാസ്ത്രിയാണ് ഇതിന്റെ എഴുത്തുകാരന് ശലമോന്റെ ഭരണമാണ് പുസ്തകത്തിന്റെ ആരംഭം ശലമോന്റെ മരണശേഷം രാജ്യം വിഭാഗിക്കപ്പെടുന്നു. 2 ദിനവൃത്താന്തം ഒന്നാമത്തെ പുസ്തകത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് ശലമോന്റെ കാലം മുതല്‍ പ്രവാസം വരെയുള്ള എബ്രായ ജനതയുടെ ചരിത്രം വിശദീകരിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 450 - 425.
ഈ പുസ്തകമെഴുതപ്പെട്ട കാലം ഗണിക്കുന്നത് ഒരു സമസ്യയാണ് എന്നിരുന്നാലും ബാബിലോണ്‍പ്രവാസത്തില്‍നിന്ന് മടങ്ങിവന്നതിനു ശേഷമാണ് രചന നടന്നിരിക്കുന്നത് എന്നത് സ്പഷ്ടമാണ്.
സ്വീകര്‍ത്താവ്
പുരാതന യൂഹൂദ സമൂഹവും മറ്റു വായനക്കാരും.
ഉദ്ദേശം
2 ദിനവൃത്താന്തം പ്രധാനമായും 2 ശമുവേലിലും, 2 രാജാക്കന്മാരിലും ഉള്ള അതേ വസ്തുതകള്‍ തന്നെയാണ് പറയുന്നത്. ആ കാലത്തെ പൌരോഹിത്യ സംബന്ധിയായ വസ്തുതകളെപ്പറ്റിയാണ് ദിനവൃത്താന്തം കേന്ദ്രീകരിക്കുന്നത് 2 ദിനവൃത്താന്തം അടിസ്ഥാനപരമായി രാഷ്ട്രത്തിന്റെ സാത്വിക ചരിത്രത്തിന്റെ വിലയിരുത്തലാണ്.
പ്രമേയം
യിസ്രായേലിന്റെ അദ്ധ്യാത്മിക പൈതൃകം
സംക്ഷേപം
1. ശലോമോന്റെ കാലത്തെ യിസ്രായേല്യ ചരിത്രം — 1:1-9:31
2. രേഹോബയം മുതല്‍ ആഹാസ് വരെ — 10:1-28:37
3. ഹിസ്കീയാവ് മുതല്‍ യഹൂദയുടെ അവസാനംവരെ — 29:1-36:23