1 ദിനവൃത്താന്തം
ഗ്രന്ഥകര്‍ത്താവ്
1 ദിനവൃത്താന്ത പുസ്തകം എഴുത്തുകാരനെ വ്യക്തമാക്കുന്നില്ല എന്നാല്‍ യഹൂദ പാരമ്പര്യം അനുസരിച്ചു എസ്രാ ശാസ്ത്രിയാണ് ഇതിന്റെ എഴുത്തുകാരന് യിസ്രായേല്യ കുടുംബങ്ങളുടെ നാമാവലിയോട് കൂടിയാണ് 1 ദിനവൃത്താന്തം ആരംഭിക്കുന്നത് യിസ്രായേലിന്റെ രാജാവായി അവരോധിക്കപ്പെട്ട ദാവീദിനെ പഴയ നിയമത്തിലെ ശ്രേഷ്ഠ വ്യക്തിത്വമായി അംഗീകരിച്ചു കൊണ്ടാണ് ആ ചരിത്രങ്ങളെ എഴുത്തുകാരന്‍ വിശദീകരിക്കുന്നത്. പുരാതന യിസ്രായേലിന്റെ രാഷ്ട്രീയവും മതപരവുമായ ചരിത്രത്തെക്കുറിച്ച് ഒരു വിശാല വീക്ഷമാണിവിടെ നല്കുന്നത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 450-400.
ബാബിലോണ്‍പ്രവാസത്തില്‍നിന്ന് മടങ്ങിവന്നതിനു ശേഷമാണ് രചന നടന്നിരിക്കുന്നത് എന്നത് സ്പഷ്ടമാണ്. 1 ദിന: 3:19-24 വാക്യങ്ങള്‍ ദാവീദിന്റെ വംശാവലി സെരുബ്ബാബേലിന് ശേഷം ആറാം തലമുറവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വീകര്‍ത്താവ്
പുരാതന യൂഹൂദ സമൂഹവും മറ്റു വായനക്കാരും.
ഉദ്ദേശം
ഈ പുസ്തകം പ്രവാസത്തില്‍ നിന്ന് മടങ്ങിവന്ന ജനത്തിനു ദൈവാരാധനയെപ്പറ്റി മനസ്സിലാക്കി കൊടുക്കുന്നതിനു തെക്കേ രാജ്യത്തിലെ ഗോത്രങ്ങളായിരുന്ന യെഹുദാ, ബെന്യാമിന്, ലേവി എന്നിവരുടെ ചരിത്രങ്ങള്‍ ആണിവിടെ വിവരിക്കുന്നത്. ഈ ഗോത്രങ്ങള്‍ ദൈവത്തോട് വളരെ വിശ്വസ്ത പുലര്‍ത്തിയവ ആയിരുന്നു. ദൈവം ദാവീദിനോടുള്ള ഉടമ്പടിയെ ഓര്ത്തു അവന്റെ തലമുറക്ക് സിംഹാസനത്തെ ഉറപ്പിച്ചു. ദൈവം ദാവീദിനെയും ശലോമോനെയും എഴുന്നേല്പിച്ച് ദൈവാരാധനക്കുള്ള ദൈവാലയം പണി കഴിപ്പിച്ചു. ബാബിലോന്യ അധിനിവേശ കാലത്ത് ശലമോന്റെ ദൈവാലയം തകര്‍ക്കപ്പെട്ടു.
പ്രമേയം
യിസ്രായെലിന്റെ ആത്മീയ ചരിത്രം
സംക്ഷേപം
1. വംശാവലി — 1:1-9:44
2. ശൌലിന്റെ മരണം — 10:1-14
3. ദാവീദിന്റെ കിരീടധാരണം, ഭരണം — 11:1-29:30