സംഖ്യാപുസ്തകം
ഗ്രന്ഥകര്‍ത്താവ്
യഹൂദ-ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മോശെയാണ് ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ. ഈ പുസ്തകത്തിൽ ധാരാളം സ്ഥിതിവിവരക്കണക്കുകളും ജനസംഖ്യ കണക്കുകളും ഗോത്രങ്ങളുടെയും പുരോഹിതരുടെയും സംഖ്യയും മറ്റു സഖ്യാപരമായ വസ്തുതകളും അടങ്ങിയിരിക്കുന്നു. പുറപ്പാടിനു ശേഷം രണ്ടാം ആണ്ട് മുതൽ മരുഭൂ പ്രയാണത്തിന്റെ അവസാനംവരെ 38 വർഷത്തെ കാലയളവാണ് ഈ പുസ്തകത്തിന്‍റെത് അതായത് സീനായി മരുഭൂമിമുതൽ കനാൻ നാട്ടിലേക്ക് പ്രവേശിക്കുന്നത് വരെ ഉള്ള കാലഘട്ടം എന്നാൽ രണ്ടാം വർഷത്തെയും നാല്പതാം വർഷത്തെയും സംഭവങ്ങളെ മാത്രമാണ് പ്രതിപാദിക്കുന്നത് 38 വർഷത്തെ കാലത്തെ പല സംഭവങ്ങളെക്കുറിച്ചും പുസ്തകം നിശബ്ദമാണ്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 1446 - 1405.
ഈജിപ്തിൽനിന്ന് പുറപ്പെട്ടത് രണ്ടാം വർഷം സീനായി പർവ്വതത്തിന് അടുത്തു ജനം പാളയം ഇറങ്ങിയപ്പോള്‍.
സ്വീകര്‍ത്താവ്
സംഖ്യാപുസ്തകം യിസ്രായേൽ ജനതയുടെ വാഗ്ദത്ത നാട്ടിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രരേഖയാണ് അതുപോലെ ഭാവിയിലെ വായനക്കാരെ തങ്ങളുടെ സ്വർഗീയ യാത്രയിലും ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടാവും ഓർമിപ്പിക്കുന്നു.
ഉദ്ദേശം
യിസ്രായേലിന്റെ രണ്ടാം തലമുറ വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കുവാൻ തയ്യാറെടുക്കുമ്പോഴാണ് സംഖ്യാപുസ്തകം എഴുതപ്പെട്ടത് ആ തലമുറയെ വിശ്വാസത്താൽ വാഗ്ദത്ത നാടിനെ കൈവശമാക്കുവാൻ പ്രചോദനം നൽകുക എന്നതായിരുന്നു ലക്ഷ്യം. സംഖ്യാപുസ്തകം തന്റെ ജനതയോടുള്ള ദൈവത്തിൻറെ അപരിമിതമായ വിശ്വസ്തതയോടെ പ്രദർശനം കൂടിയാണ്. ഒന്നാം തലമുറ ദൈവത്തിന്റെ ഉടമ്പടിയുടെ നന്മകളെ നിഷേധിച്ചപ്പോൾ ദൈവം വിശ്വസ്തത കാണിച്ചു. അവർ ദൈവത്തോട് പരാതി പറയും മത്സരിക്കുകയും ചെയ്തപ്പോൾ തന്റെ ജനത്തെ അനുഗ്രഹിക്കുകയും രണ്ടാം തലമുറയുടെ കാലത്ത് തന്നെ തൻറെ വാഗ്ദത്തത്തിന്റെ നിവൃത്തി കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.
പ്രമേയം
യാത്രകൾ
സംക്ഷേപം
1. വാഗ്ദത്ത നാട്ടിലേക്കുള്ള പ്രയാണം: തയ്യാറെടുപ്പ് — 1:1 - 10:10
2. ജനത്തെ വിശുദ്ധീകരിക്കുവാനുള്ള കൽപ്പന
3. സീനായിൽ നിന്നും കാദേശിലേക്ക് — 10:11 - 12:16
4. മത്സരം നിമിത്തമുള്ള കാലതാമസം — 13:1 - 20:13
5. കദേശില്‍ നിന്നും മോവാബിലെത്തുന്നു — 20:14 - 22:1
6. യാത്ര ഇസ്രായേൽജനം വാഗ്ദത്ത നാട് കൈവശമാക്കുവാൻ ഉള്ള തയ്യാറെടുപ്പ് — 22:2 - 32:42
7. മറ്റ് വിഷയങ്ങൾ — 33:1 - 36:13