ആവർത്തനപുസ്തകം
ഗ്രന്ഥകര്‍ത്താവ്
ആവർത്തനപുസ്തകം മോശെയുടെ രചനയാണ്. ജോർദ്ദാൻ കടക്കുന്നതിനു മുൻപ് താന്‍ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. “മോശെ സംസാരിച്ച വചനങ്ങൾ ഇവയാകുന്നു” (1:1). അവസാന അദ്ധ്യായങ്ങൾ മറ്റൊരു വ്യക്തിയാണ് എഴുതിയിരിക്കുന്നത്. പുസ്തകത്തിന്‍റെ മിക്കഭാഗങ്ങളും മോശയാണ് എഴുതിയത്. മോവാബിലെ ജോർദാൻ നദീതീരത്ത് യിസ്രായേൽജനം ആയിരിക്കുമ്പോൾ. നിയമത്തിന്റെ ആവർത്തനം എന്നാണ് വിവക്ഷ. ഇത് ജനത്തോടുള്ള ദൈവിക ഉടമ്പടിയുടെ പുനര്‍വ്യാഖ്യാനമാണ്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 1446 - 1405.
ഇസ്രായേൽജനം വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കുന്നതിന് 40 ദിവസം മുന്‍പേ നടക്കുന്ന സംഭവവികാസങ്ങളാണ് ഈ പുസ്തകത്തിന് ആധാരം.
സ്വീകര്‍ത്താവ്
ഈജിപത്തിന്റെ അടിമത്തത്തിൽനിന്ന് പുറത്തുവന്ന തങ്ങളുടെ പിതാക്കന്മാർ ആരംഭിച്ച മരുഭൂപ്രയാണം 40 വർഷത്തിനുശേഷം വാഗ്ദത്ത നാടിന്‍റെ അതിർത്തിയിൽ എത്തിനിൽക്കുമ്പോൾ പുതിയൊരു തലമുറ അതിനെ കൈവശമാക്കുവാൻ തയ്യാറെടുക്കുന്നു.
ഉദ്ദേശം
ആവർത്തനപ്പുസ്തകം വാസ്തവത്തിൽ മോശെയുടെ വിടവാങ്ങൽ സന്ദേശമാണ്. ഇസ്രായേൽജനം വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കുവാൻ തയ്യാറെടുക്കുന്നു 40 വർഷത്തെ യാത്രയ്ക്കുശേഷം കനാനിലേക്ക് പ്രവേശിക്കുവാൻ യോര്‍ദ്ദാന്‍ നദിക്കരികെ നില്ക്കുന്നു. എന്നാൽ മോശെ തന്റെ നിര്യാണകാലം അടുത്തു എന്ന് മന്സ്സിലാക്കുന്നു. മോശെയുടെ ഈ വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം ജനത്തെ ഓർമിപ്പിക്കുന്നത് ദൈവത്തിൻറെ പ്രമാണങ്ങളെ അനുസരിച്ചുകൊണ്ട് പോകുന്നിടത്ത് നന്മ അനുഭവിക്കുക, ആരാണ് തങ്ങളുടെ ദൈവമെന്നും അവന്റെ പ്രവര്‍ത്തികളെന്തെന്നും അവരെ ഓർമ്മപ്പെടുത്തുക. ഈ കല്പനകൾ വരും തലമുറകളിലേക്ക് പകർന്നുകൊടുക്കുവാൻ മോശെ ജനത്തെ പ്രബോധിപ്പിക്കുന്നു.
പ്രമേയം
അനുസരണം
സംക്ഷേപം
1. ഇസ്രായേലിന്റെ ഈജിപ്തിൽ നിന്നുള്ള യാത്ര — 1:1 - 3:29
2. ഇസ്രായേലിന് ദൈവവുമായുള്ള ബന്ധം — 4:1-5:33
3. ദൈവഭക്തിയുടെ പ്രാധാന്യം — 6:1-11:32
4. ദൈവത്തെ സ്നേഹിച്ച് പ്രമാണങ്ങളെ പാലിക്കേണ്ടത് ഇപ്രകാരം — 12:1-26:19
5. അനുഗ്രഹവും ശാപവും — 27:1-30:20
6. മോശെയുടെ നിര്യാണം — 31:1-34:12