കൊലൊസ്സൃര്‍
ഗ്രന്ഥകര്‍ത്താവ്
കൊലോസ്സ്യ ലേഖനം പൗലോസിന്റെ രചനയാണ്. (1:1) ആദിമ സഭ പൗലോസിനെ ഗ്രന്ഥകർതൃത്വം അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. കൊലോസ്സ്യ സഭ പൗലോസ് സ്ഥാപിച്ചത് ആയിരുന്നില്ല. പൗലോസിന്റെ സഹപ്രവർത്തകനായ എപ്പഫ്രാസ് ആയിരുന്നു ആദ്യമായി കൊലോസ്സ്യയില്‍ സുവിശേഷം അറിയിച്ചത്. (4:12, 13). ദുരുപദേഷ്ടാക്കന്മാര്‍ സഭയില്‍ നുഴഞ്ഞുകയറുകയും തെറ്റായ ഉപദേശം പഠിപ്പിക്കുകയും ചെയ്തു. പാഗന്‍ തത്ത്വശാസ്ത്രത്തെയും യഹൂദമത വിശ്വാസങ്ങളും ക്രൈസ്തവ വിശ്വാസങ്ങളുടെയും കൂട്ടിച്ചേർത്തുള്ള പുതിയ ഉപദേശങ്ങൾ ക്രിസ്തു സർവ്വശക്തനാണെന്ന് വാദം കൊണ്ട് ഈ ദുരുപദേശങ്ങളെ പൗലോസ് ഖണ്ഡിക്കുകയാണ്. പുതിയനിയമത്തിലെ ക്രിസ്തു കേന്ദ്രീകൃതമായ ലേഖനം എന്നാണ് കൊലൊസ്സ്യ ലേഖനത്തെ വിളിക്കുന്നത്. ക്രിസ്തു സകലതിനെയും അധികാരി എന്നു ലേഖനം അസന്നിഗ്ദമായി പ്രസ്താവിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 60.
റോമിലെ ആദ്യത്തെ കാരാഗ്രഹ വാസത്തിനിടക്ക് ആയിരിക്കാം പൗലോസ് ഈ ലേഖനം എഴുതിയത്.
സ്വീകര്‍ത്താവ്
“കൊലോസ്സ്യയിലെ വിശുദ്ധരും വിശ്വസ്ത സഹോദരന്മാരുമായി” (1:1-2), എന്നാണ് ഈ പുസ്തകം ആരംഭിക്കുന്നത് എഫെസോസില്‍ നിന്നും നൂറ് മൈൽ മാറി ലിക്കസ് താഴ്വരയിലാണ് കൊലോസ്സ്യയുടെ സ്ഥാനം. അപ്പോസ്തലന് സഭ മുന്‍പ് സന്ദർശിച്ചിരുന്നില്ല. (1:4; 2:1).
ഉദ്ദേശം
വളർന്നുവരുന്ന ദുരുപദേശങ്ങളുടെ അപകടത്തെക്കുറിച്ച് ഉപദേശിക്കുന്നു. ക്രിസ്തുവിന് സൃഷ്ടിപ്പിലുള്ള സമ്പൂർണ്ണ പരമാധികാരത്തെ പൗലോസ് എടുത്തു പറയുന്നു വായനക്കാരെ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തിലേക്ക് നയിക്കുവാനും, സഭ ഉപദേശത്തിന്റെ ക്രമത്തിൽ മുന്നോട്ടു പോകുവാനും ദുരുപദേഷ്ടാക്കന്മാരുടെ വഞ്ചന മനസ്സിലാക്കി വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കുവാനും പൗലോസ് ജനത്തെ ഉദ്ബോധിപ്പിക്കുന്നു.
പ്രമേയം
ക്രിസ്തു
സംക്ഷേപം
1. പൗലോസിന്റെ പ്രാർത്ഥന. — 1:1-14
2. യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ച് പൗലോസിന്റെ ഉപദേശം. — 1:15-23
3. ദൈവത്തിൻറെ പദ്ധതിയിലും ഉദ്ദേശത്തിലും പൗലോസിന്റെ പങ്ക്. — 1:24-2:5
4. ദുരുപദേശത്തിനെതിരെയുള്ള മുന്നറിയിപ്പ്. — 2:6-15
5. ദുരുപദേശ ത്തിനെതിരെ പൗലോസ് വാദിക്കുന്നു. — 2:16-3:4
6. ക്രിസ്തുവിൽ പുതിയ മനുഷ്യന്റെ വിവരണം. — 3:5-25
7. സമാപന വന്ദനം. — 4:1-18