ഫിലിപ്പ്യര്‍
ഗ്രന്ഥകര്‍ത്താവ്
പൗലോസ് എഴുതി (1:1) ഈ ലേഖനത്തിന്റെ ഭാഷ, ശൈലി ചരിത്രം എല്ലാം പൗലോസിന്റെതാണ്. ആദിമ സഭയും എഴുത്തുകാരനായി പൗലോസ് അംഗീകരിച്ചിട്ടുണ്ട്. ലേഖനം ക്രിസ്തുവിന്റെ മനോഭാവത്തെ വെളിപ്പെടുത്തുന്നു. (2:1-11). കാരാഗ്രഹത്തിൽ ആയിരുന്നുവെങ്കിലും വളരെ സന്തോഷത്തോടെയാണ് താന്‍ ഈ ലേഖനമെഴുതുന്നത്. കഷ്ടപ്പാടും ദുഃഖങ്ങളുടെയും നടുവിൽ ഒരു ക്രിസ്തു ഭക്തന് സന്തോഷം കണ്ടെത്താൻ സാധിക്കും എന്ന പാഠമാണ് ലേഖനം ഒരു ക്രിസ്ത്യാനിക്ക് എപ്പോഴും ക്രിസ്തുവിലുള്ള പ്രത്യാശ ഉണ്ട്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 61.
പൗലോസ് റോമിലെ കാരാഗ്രഹത്തിൽ ആയിരിക്കുമ്പോൾ ഈ ലേഖനം എഴുതി. എപ്പഫ്രൊദീത്തൊസ് ഫിലിപ്പിയില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായവുമായി റോമിലെത്തി പൗലോസിനെ സന്ദർശിക്കുകയും. താന്‍ തന്നെയാണ് ഈ ലേഖനം ഫിലിപ്പിയാ സഭയിലേക്ക് കൊണ്ടുപോയത് എന്നാൽ റോമില്‍ വച്ച് രോഗിയായിത്തീർന്ന എപ്പഫ്രൊദീത്തൊസിന് ലേഖനം ഫിലിപ്പിയിൽ എത്തിക്കുന്നതിൽ കാലതാമസം നേരിടുകയും ചെയ്തു.
സ്വീകര്‍ത്താവ്
ഫിലിപ്പിയയിലെ ക്രൈസ്തവസഭ, മാസിഡോണിയയിലെ ഒരു വലിയ നഗരം ആയിരുന്നു ഫിലിപ്പി.
ഉദ്ദേശം
തടവറയിലെ വിവരങ്ങളും താൻ പുറത്തിറങ്ങുമ്പോൾ ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി സഭയെ അറിയിക്കുന്നതിനു. സഭയിൽ ഉണ്ടായിരുന്ന ഭിന്നതപരിഹരിക്കുവാൻ താഴ്മയില്‍ പരസ്പരം അംഗീകരിക്കുവാൻ വിശ്വാസികളെ ഉത്സാഹിക്കുന്നു ദുരുപദേശങ്ങളെ ക്കുറിച്ചും അതിൻറെ ഉപദേഷ്ടാക്കളെക്കുറിച്ചും (3:2-3.), തിമോഥെയോസിനെ സഭയിലേക്ക് അയക്കുന്നതിനെപ്പറ്റിയും, എപ്പഫ്രൊദീത്തൊസിന്റെ ആരോഗ്യത്തെക്കുറിച്ചും, കാര്യപരിപാടികളെപ്പറ്റിയും അറിയിക്കുന്നതിനും, (2:19-30) തന്നോട് കാണിക്കുന്ന സ്നേഹത്തിനും സമ്മാനങ്ങള്‍ക്കും നന്ദി പറയുന്നതിനും. (4:10-20).
പ്രമേയം
സന്തോഷനിറവുള്ള ജീവിതം.
സംക്ഷേപം
1 അഭിവാദനം. 1:1, 2
2. പൗലൊസിന്റെ അവസ്ഥയും സഭക്കുള്ള പ്രചോദനവും. — 1:3-2:30
3. ദുരുപദേശങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് — 3:1-4:1
4. പ്രബോധനങ്ങള്‍ — 4:2-9
5. നന്ദി വാക്കുകള്‍ — 4:10-20
6. സമാപന അഭിവാദനം. — 4:21-23