യോവേൽ
ഗ്രന്ഥകര്‍ത്താവ്
യോവേല്‍ പ്രവാചകൻ തന്നെയാണ് ഈ പുസ്തകത്തിന്‍റെ രചയിതാവ് (1:1) പുസ്തകത്തിൽ നിന്നും ലഭിക്കുന്ന കാര്യമാത്ര പ്രസക്തമായ വിവരണങ്ങൾ അല്ലാതെ യോവേൽ പ്രവാചകനെക്കുറിച്ചുള്ള പശ്ചാത്തലം അജ്ഞാതമാണ് പ്രവാചകൻ, താൻ പെതുവേലിന്റെ മകനാണെന്നും പരിചയപ്പെടുത്തുന്നു പ്രധാനമായും യഹൂദ ജനത്തോടായിരുന്നു ശുശ്രൂഷ യെരുശലേമിനോടുള്ള അദ്ദേഹത്തിൻറെ പ്രത്യേക താൽപര്യവും പ്രകടിപ്പിക്കുന്നു. പുരോഹിതന്മാരെ കുറിച്ചും ദൈവാലയത്തെ കുറിച്ചുള്ള പരാമർശങ്ങൾ അദ്ദേഹം യഹൂദ്യയിലെ ആരാധനാ കേന്ദ്രത്തിനു സുപരിചിതനായ വ്യക്തിയാണ് എന്ന് മനസ്സിലാക്കാം. (യോവേ 1:13-14; 2:14, 17).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി മു. 835-600.
പേർഷ്യൻ ഭരണകാലമാണ് പ്രവാചകന്റെ കാലഘട്ടം എന്ന് അനുമാനിക്കാം. ആ കാലഘട്ടത്തിൽ പേർഷ്യൻ ഭരണാധികാരികൾ യഹൂദന്മാര്‍ക്ക് യെരുശലേമിലേക്ക് തിരികെ പോകാന്‍ അനുവാദം കൊടുക്കുകയും അങ്ങനെ ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂർത്തീകരിക്കപ്പെടുകയും ചെയ്തു. പ്രവാചകൻ ദൈവാലയത്തിന് സുപരിചിതനായിരുന്നു അതുകൊണ്ടുതന്നെ ദൈവാലയ പുനരുദ്ധാരണത്തിന് ശേഷമാണ് ഇത് എഴുതപ്പെട്ടതെന്ന് മനസ്സിലാക്കാം.
സ്വീകര്‍ത്താവ്
യിസ്രായേൽ ജനത്തിനും മറ്റു വായനക്കാർക്കും വേണ്ടി.
ഉദ്ദേശം
ദൈവം കരുണാമയനാണ് അനുതപിക്കുന്നവർക്ക് അവൻ ക്ഷമ കാണിക്കുന്നു ഈ പുസ്തകം രണ്ടു പ്രധാന സംഭവങ്ങൾ എടുത്തുകാണിക്കുന്നു ഒന്ന് വെട്ടുകിളികളുടെ വരവ് രണ്ട് പരിശുദ്ധാത്മാവിന്റെ നിറവ് ഈ ഭാഗത്തെ പത്രോസ് പെന്തക്കോസ്ത് നാളിലെ പ്രസംഗത്തിൽ ഉദ്ധരിക്കുന്നതായി അപ്പൊ. പ്ര. 2 ല്‍ കാണാം.
പ്രമേയം
കർത്താവിന്റെ ദിവസം
സംക്ഷേപം
1. ഇസ്രായേലിൽ വെട്ടുക്കിളികള്‍ വരുന്നു — 1:1-20
2. ദൈവത്തിൻറെ ശിക്ഷ — 2:1-17
3. ഇസ്രായേലിന്റെ പുനസ്ഥാപനം — 2:18-32
4. ദൈവം ദേശത്തിന്മേൽ വരുത്തുന്ന ന്യായവിധിക്ക് ശേഷം അവൻ അവരുടെ മധ്യ വസിക്കുന്നു — 3:1-21