ഹോശേയ
ഗ്രന്ഥകര്‍ത്താവ്
ഈ പുസ്തകത്തിലെ മിക്ക സംഗതികളും ഹോശേയ പ്രവാചകന്റെ സന്ദേശങ്ങളാണ്. ഈ പുസ്തകം അദ്ദേഹം തന്നെ എഴുതിയതാണോ എന്നുള്ളത് വ്യക്തമല്ല എങ്കിലും ഈ സന്ദേശത്തിന്റെ പ്രസക്തി മനസിലാക്കിയ പിന്ഗാമികളില്‍ ആരെങ്കിലുമാകാം എഴുതിയത്. രക്ഷ എന്നാണ് ഹോശേയ എന്ന പേരിന്റെ അർത്ഥം മറ്റേത് പ്രവാചകന്മാരെക്കാളും ഇദ്ദേഹത്തിൻറെ ശുശ്രൂഷ വ്യക്തി ജീവിതവുമായി വളരെ അടുത്തുനിൽക്കുന്ന ഒന്നാണ്. താൻ വിവാഹം കഴിച്ച സ്ത്രീ തന്നെ വഞ്ചിക്കും എന്ന് മനസ്സിലാക്കിയ പ്രവാചകൻ സന്തതികൾക്ക് ന്യായവിധിയുടെ സന്ദേശം ധ്വനിക്കുന്ന പേരുകൾ നൽകി. തന്റെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശവും.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 750-710.
പ്രവാചകന്റെ സന്ദേശങ്ങൾ ശേഖരിച്ചു പകർത്തി എഴുതപ്പെട്ടവയാണ് പുസ്തകത്തിന്‍റെ സമാഹരണം എപ്പോൾ സംഭവിച്ചു എന്നുള്ളത് വ്യക്തമല്ല എങ്കിലും ഒരു യെരുശലേമിന്റെ നാശത്തിന് മുൻപ് സംഭവിച്ചു എന്നുള്ളത് മനസ്സിലാക്കാം.
സ്വീകര്‍ത്താവ്
ഇതിൻറെ യഥാർത്ഥശ്രോതാക്കൾ വടക്കേ യിസ്രായേൽ രാജ്യത്തെ ജനങ്ങളാണ്. ന്യായവിധിയെകുറിച്ചുള്ള മുന്നറിയിപ്പും മാനസാന്തരപ്പെടുവാൻ ഉള്ള ആഹ്വാനവും, പുനസ്ഥാപനത്തെക്കുറിച്ചുള്ള വാഗ്ദാനവുമാണ് പ്രവാചകന്‍റെ വാക്കുകൾ.
ഉദ്ദേശം
ദൈവസന്നിധിയിൽ വിശ്വസ്തതയുടെ പ്രധാന്യത്തെയാണ് പ്രവാചകൻ യിസ്രായേൽ ജനത്തെയും വായനക്കാരെയും ഓർമിപ്പിക്കുന്നത് യാഹോവയാണ് ഏക സത്യദൈവം. അവൻ സത്യസന്ധതയാണ് ആവശ്യപ്പെടുന്നത് പാപം ന്യായവിധിയെ കൊണ്ടുവരുന്നു. വരാൻപോകുന്ന ശത്രുവിന്റെ അധിനിവേശത്തെയും അടിമത്തത്തെയും കുറിച്ച് പ്രവാചകൻ മുന്നറിയിപ്പ് നൽകുന്നു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുവാൻ ദൈവം മനുഷ്യനല്ല യിസ്രായേൽജനം ദൈവത്തെ അപേക്ഷിച്ചെങ്കിലും അവരെ ഉപേക്ഷിക്കാതെ അവയ്ക്ക് പുനസ്ഥാപനത്തിനുവേണ്ടി ദൈവം വഴിയൊരുക്കുന്നു. പ്രവാചകന്റെ അവിശ്വസ്തയായ ഭാര്യയോട് കാണിക്കുന്ന സ്നേഹത്തിന് സമാനമാണ് വിഗ്രഹാരാധകരായ ജനത്തോട് ദൈവം കാണിക്കുന്ന സ്നേഹം. പാപത്തിന്റെയും ന്യായവിധിയുടെയും പശ്ചാത്തലത്തിലാണ് ക്ഷമിക്കുന്ന ദൈവ സ്നേഹത്തിന്റെ പ്രസക്തി.
പ്രമേയം
അവിശ്വസ്തത
സംക്ഷേപം
1. ഹോശേയയുടെ അവിശ്വസ്തയായ ഭാര്യ — 1:1-11
2. യിസ്രായേൽ ജനത്തിന്മേല്‍ ദൈവത്തിൻറെ കോപവും ന്യായവിധിയും — 2:1-23
3. ദൈവം തന്റെ ജനത്തെ വീണ്ടെടുക്കുന്നു — 3:1-5
4. ഇസ്രായേലിന്റെ അവിശ്വസ്തത ഇസ്രായേലിനോടുള്ള — 4:1-10:15
5. ദൈവത്തിൻറെ സ്നേഹവും പുനഃസ്ഥാപനവും — 11:1-14:9