നെഹെമ്യാവ്
ഗ്രന്ഥകര്‍ത്താവ്
യഹൂദ പാരമ്പര്യം അനുസരിച്ചു നെഹെമ്യാവ് തന്നെയാണ് ഈ ചരിത്ര പുസ്തകത്തിന്റെ എഴുത്തുകാരന് മിക്കയിടങ്ങളിലും തന്‍റെ ജീവിതാനുഭവങ്ങളെയാണ് അദ്ദേഹം വിവരിക്കുന്നത്. നെഹെമ്യാവിന്റെ യവ്വനകാലവും മറ്റു പശ്ചാത്തലങ്ങളും തീര്‍ത്തും അജ്ഞാതമാണ്. അര്‍ത്ഥഹ്ശഷ്ടാവിന്റെ കൊട്ടാരത്തിലെ പാനപത്രവഹകനായാണ് താന്‍ രംഗത്തേക്ക് വരുന്നത്. (1:11-2:1). എസ്രായുടെ പുസ്തകത്തിന്റെ തുടര്‍ച്ചയാണ് നെഹെമ്യാവ് അതുകൊണ്ട് തന്നെ രണ്ടും ഒരു രചനയുടെ ഭാഗങ്ങള്‍ ആകാമെന്ന് പണ്ഡിതന്മാര് വാദിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 457-400.
പേര്‍ഷ്യന്‍ കാലഘട്ടത്തില്‍ ബാബേലില്‍ നിന്നും തിരിച്ചുവന്ന ശേഷം യെരുശലേമില്‍ വച്ചായിരിക്കാം രചന നടന്നിട്ടുള്ളത്.
സ്വീകര്‍ത്താവ്
ബാബിലോണ്‍പ്രവാസത്തില്‍നിന്നും മടങ്ങിവന്ന ജനത്തിനുവേണ്ടി.
ഉദ്ദേശം
തിരെഞ്ഞെടുക്കപ്പെട്ട ദൈവജനത്തോടുള്ള ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ശക്തിയും സ്നേഹവും അവയ്ക്ക് അവനോടുള്ള ഉടമ്പടിയുടെ ചുമതലകളും വായനക്കാര്‍ തിരിച്ചറിയണം എന്നതാണ് ഗ്രന്ഥകാരന്റെ ഉദ്ദേശം ദൈവം പ്രാര്‍ത്ഥന കേൾക്കുന്നു. കല്പനകളെ പ്രമാണിക്കുവാനാവശ്യമായതെല്ലാം നല്കുന്നു ജനം ഒന്നിച്ച് വര്‍ദ്ധിക്കുകയും പരസ്പരം പങ്ക് വയ്ക്കുകയും വേണം. ദൈവജനത്തിനിടയില്‍ സ്വാര്‍ത്ഥതക്കു സ്ഥാനമില്ല. ധനവാന്‍ ദരിദ്രനെ ചൂഷണം ചെയ്യരുത് എന്ന് നെഹെമ്യാവ് ജനത്തെ പ്രബോധിപ്പിക്കുന്നു.
പ്രമേയം
പുനര്‍നിര്‍മ്മാണം
സംക്ഷേപം
1. നെഹെമ്യാവ് അധികാരത്തില്‍ഒന്നാം ഘട്ടം — 1:1-12:47
2. നെഹെമ്യാവ് അധികാരത്തില്‍ രണ്ടാം ഘട്ടം — 13:1-31