1 രാജാക്കന്മാർ
ഗ്രന്ഥകര്‍ത്താവ്
പുസ്തകത്തിലെ രചയിതാവ് ആരെന്ന് വ്യക്തമല്ല. ചില വ്യാഖ്യാതാക്കള്‍ എസ്രാ, യെഹസ്കേല്‍ യിരെമ്യാവു എന്നിവരുടെ പേരുകൾ അഭിപ്രായപ്പെട്ടിരിക്കുന്നു കാരണം ഏതാണ്ട് 400 വർഷത്തെ കാലയളവാണ് ഈ പുസ്തകത്തിന് ഉള്ളത് മറ്റുപല ചരിത്രരേഖകളുടെയും അടിസ്ഥാനത്തിലാണ് പുസ്തകം സമാഹരിക്കപ്പെട്ടത് പുസ്തകത്തിലെ സാഹിത്യശൈലി പ്രമേയത്തിന്റെ വിന്യാസം എന്നിവ പഠിച്ചാല്‍ ഈ പുസ്തകം സമാഹരിച്ചത് പലരല്ല ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കാം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 590-538.
പുസ്തകത്തിന്റെ രചനാകാലത്ത് ഒന്നാമത്തെ ദൈവാലയം നിലവിലുണ്ടായിരുന്നു.
സ്വീകര്‍ത്താവ്
ഇസ്രായേൽജനം, മറ്റു വായനക്കാർ.
ഉദ്ദേശം
ശമുവേലിന്റെ ഒന്നും രണ്ടും പുസ്തകങ്ങളുടെ തുടർച്ചയായി ദാവീദിന്റെ മരണശേഷം ശലോമോന്റെ ഭരണകാല ചരിത്രമാണ് ഇതിലെ പ്രതിപാദ്യം. പുസ്തകത്തിന്‍റെ ചരിത്രം ഏകീകൃത യിസ്രായേലില്‍ തുടങ്ങി യിസ്രായേൽ എന്നും യഹൂദ എന്നും രാജ്യം രണ്ടായി വിഭജിക്കപ്പെട്ട സാഹചര്യത്തിൽ അവസാനിക്കുന്നു. എബ്രായ ബൈബിളിൽ രാജാക്കൻമാരുടെ ഒന്നും രണ്ടും പുസ്തകങ്ങൾ ഒറ്റ പുസ്തകമാണ്.
പ്രമേയം
വേര്‍പിരിയല്‍
സംക്ഷേപം
1. ശലോമോന്റെ ഭരണകാലം — 1:1-11:43
2. രാജ്യം വിഭജിക്കപ്പെടുന്നു — 12:1-16:34
3. ഏലിയാവും ആഹാബും — 17:1-22-53