2 ശമൂവേൽ
ഗ്രന്ഥകര്‍ത്താവ്
ലേഖകൻ ആരെന്ന് ഈ പുസ്തകത്തിൽ വ്യക്തമല്ല. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശമുവേൽ പ്രവാചകന്റെ മരണശേഷമാണ് രചന നടന്നിട്ടുള്ളത്. യഥാർത്ഥത്തിൽ ഒന്നും രണ്ടും ശമുവേല്‍ ഒരു ഗ്രന്ഥത്തിന്റെ ഭാഗമായിരുന്നു. സെപ്റ്റജിന്‍റ് പരിഭാഷകരാണ് രണ്ടു പുസ്തകമാക്കി തിരിച്ചത്. ഒന്നാം പുസ്തകം ശൌലിന്റെ മരണത്തോടെ അവസാനിക്കുകയും രണ്ടാം പുസ്തകം ദാവിദിന്റെ ഭരണകാലത്ത് ആരംഭിക്കുന്നു. ദാവീദ് എല്ലാ ഗോത്രങ്ങൾക്കും രാജാവായിത്തീർന്നത് എപ്രകാരമെന്ന് വിവരിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 1050-722.
ബാബിലോണ്‍പ്രവാസകാലത്ത് രചിക്കപ്പെട്ടു, ഡ്യുട്ടറോണമിസ്റ്റു ചരിത്രത്തിന്റെ ഭാഗമായിരുന്നു ഇത്.
സ്വീകര്‍ത്താവ്
യഥാർത്ഥശ്രോതാക്കൾ ദാവീദിന്റെയും ശലോമോന്റെയും കാലത്ത് ജീവിച്ചിരുന്ന ഇസ്രായേൽജനം അതുപോലെ അവരുടെ വരുംതലമുറക്കും കൂടിയുള്ളത്.
ഉദ്ദേശം
രണ്ടാം പുസ്തകം ദാവീദിന്റെ വാഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകം ദാവീദ്യ ഉടമ്പടിയെ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വെളിപ്പെടുത്തുന്നു. ദാവീദ് യെരുശലേമിനെ രാഷ്ട്രീയമായും മതപരമായും പ്രധാന കേന്ദ്രമായി ഉയർത്തുന്നു (2 ശമു. 5:6-12; 6:1-17). യഹോവയുടെ വാക്കുകളും (2 ശമു. 7:4-16). ദാവീദിനെ വാക്കുകളും (2 ശമു. 23:1-7). ദൈവത്താൽ സ്ഥാപിക്കപ്പെട്ട രാജ്യത്തിന്‍റെ പ്രാധാന്യത അതുപോലെ ഭരണത്തിലെ സഹസ്രാബ്ദ മശിഹായുടെ രാജ്യത്തെ പ്രാഥമികമായി സൂചിപ്പിക്കുന്നു.
പ്രമേയം
ഏകീകരണം
സംക്ഷേപം
1. ദാവീദിന്റെ വാഴ്ചയുടെ ആരംഭം — 1:1-10:19
2. ദാവീദിന്റെ വാഴ്ചയുടെ ആരംഭം — 11:1-20:26
3. അനുബന്ധം — 21:1-24:25