രൂത്ത്
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരനെകുറിച്ച് പുസ്തകത്തില്‍ പ്രത്യേക പരാമര്‍ശങ്ങളൊന്നും തന്നെയില്ല ശമുവേല്‍ പ്രവാചകൻ ആണ് ഈ പുസ്തകത്തിന്‍റെ എഴുത്തുകാരനെന്ന പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ കഥ എന്നാണ് ഈ പുസ്തകത്തെ വിളിച്ചുവരുന്നത് പുസ്തകത്തിന്‍റെ അവസാനഭാഗത്ത് രൂത്തിന്റെ പൌത്രനാണ് ദാവീദ് എന്ന പരാമർശം ഉള്ളതിനാൽ ഇത് താൻ രാജ സ്ഥാനത്തേക്ക് അഭിഷിക്തൻ ആയതിനുശേഷം എഴുതപ്പെട്ടതാണ് എന്നനുമാനിക്കാം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 1,030 - 1,010.
കാലഗണന പ്രകാരം പുറപ്പാടിന്റെ കാലവുമായി സാമ്യമുണ്ടെങ്കിലും സംഭവങ്ങളുടെ പശ്ചാത്തലം ന്യായധിപന്മാരുടെ കാലവുമായി ഒത്തു പോകുന്നുണ്ട്.
സ്വീകര്‍ത്താവ്
ഈ പുസ്തകം ആർക്കുവേണ്ടി എഴുതപ്പെട്ടു എന്നുള്ളതിനെക്കുറിച്ച് സ്പഷ്ടമായ തെളിവുകളൊന്നും തന്നെയില്ല എന്നാൽ ദാവീദിനെനെക്കുറിച്ചുള്ള പരാമർശമുള്ളതിനാൽ രാജഭരണകാലത്ത് എഴുതപ്പെട്ടു. 4:22.
ഉദ്ദേശം
അനുസരണം നേടിത്തരുന്ന നന്മകളെക്കുറിച്ച് ഇസ്രായേൽ ജനത്തിന് ബോധ്യപ്പെടുത്തി കൊടുക്കുക. വിശ്വസ്തനും സ്നേഹവാനായ ദൈവത്തിൻറെ പ്രകൃതിയെ വെളിപ്പെടുത്തുക. തൻറെ ജനത്തിന്‍റെ നിലവിളിക്ക് മറുപടി തരുന്ന ദൈവമാണ് എന്ന് ഈ പുസ്തകം ഉറപ്പിക്കുന്നു തൻറെ ഉടമ്പടികളെ അക്ഷരംപ്രതി പാലിക്കുന്നവന് ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട വിധവകളായ നവോമിക്കും രൂത്തിനും ദൈവം സംരക്ഷണം നൽകുന്നു അതിനാല് സമൂഹത്തിൽ തിരസ്കൃരായവരെ പരിപാലിക്കുന്ന ദൈവമെന്നും അത് പരസ്പരം ചെയ്യുവാന്‍ മനുഷ്യരെ ആഹ്വാനം ചെയ്യുന്നു. (യിരെമ്യ. 22:16, യാക്കോ 1:27).
പ്രമേയം
വീണ്ടെടുപ്പ്
സംക്ഷേപം
1. നവോമിയും കുടുംബവും നേരിട്ട ദുരന്തങ്ങള്‍ — 1:1-22
2. നവോമിയുടെ ചാര്ച്ചക്കാരനായ ബോവസിനെ രൂത്ത് വയലില്‍ വച്ചു കണ്ടുമുട്ടുന്നു — 2:1-23
3. നവോമി രൂത്തിനെ ബോവാസിന്റെ അടുക്കലേക്ക് അയക്കുന്നു — 3:1-18
4. രൂത്തിന്റെ വീണ്ടെടുപ്പ്, നവോമിയുടെ യഥാസ്ഥാനം — 4:1-22