ന്യായാധിപന്മാർ
ഗ്രന്ഥകര്‍ത്താവ്
ഈ പുസ്തകത്തിന്‍റെ രചയിതാവിനെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും തന്നെ ഇല്ലെങ്കിലും യഹൂദ പാരമ്പര്യമനുസരിച്ച് അവസാനത്തെ ന്യായാധിപൻ ആയിരുന്ന ശമുവേല്‍ പ്രവാചകൻ എഴുതി എന്ന് വിശ്വസിക്കപ്പെടുന്നു. എഴുത്തുകാരൻ രാജാധിപത്യത്തിന്റെ ആദ്യനാളുകളില് ജീവിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന് ഉറപ്പിച്ച് പറയുവാൻ കഴിയും. “ആ നാളുകളില്‍ ഇസ്രായേലില്‍ രാജാക്കന്മാര്‍ ഇല്ലായിരുന്നു” ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ എഴുതപ്പെട്ട സമയവും നടന്ന കാലഘട്ടവും തമ്മിലുള്ള അന്തരം വെളിവാക്കുന്നു. യിസ്രായേൽ ജനത്തെ ജാതികളിൽനിന്ന് വിടുവിക്കുന്നതിനു വേണ്ടിയാണ് ദൈവം ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചത്. എന്നാൽ അവരിൽ ചിലർ അധികാരസ്ഥാനങ്ങളിൽ എത്തുകയും കലഹങ്ങളില്‍ ന്യായപാലനം ഏറ്റെടുത്ത് ചെയ്തുവന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 1043 - 1000.
ഒരുപക്ഷേ ന്യായാധിപന്മാരുടെ പുസ്തകം സമാഹാരിക്കപ്പെട്ടത് ദാവീദിനെ ഭരണകാലത്ത് ആയിരുന്നിരിക്കാം കാരണം ഇതിൻറെ മാനുഷികമായ ഉദ്ദേശശുദ്ധി വച്ചു നോക്കിയാൽ ഇത് രാജഭരണത്തിന്റെ ഗുണങ്ങളും യോശുവയുടെ മരണശേഷം ഉണ്ടായിട്ടുള്ള ഫലപ്രദമല്ലാത്ത ഭരണ സമ്പ്രദായങ്ങളുടെ പോരായ്മയും എടുത്തുകാണിക്കുന്നു.
സ്വീകര്‍ത്താവ്
യിസ്രായേല്യര്‍ക്കും, ഭാവിയിലെ വായനക്കാര്‍ക്കും വേണ്ടി.
ഉദ്ദേശം
വാഗ്ദത്ത നാട് കൈവശം ആക്കിയത് മുതൽ രാജഭരണത്തിന്റെ ആരംഭം വരെയുള്ള കാലഘട്ടത്തിലെ ചരിത്രപരമായ പുരോഗതിയാണ് ഈ പുസ്തക പ്രതിപാദ്യം. ചരിത്രം അതേപടി അവതരിപ്പിക്കുകയല്ല മറിച്ച് ന്യായാധിപ കാലഘട്ടത്തെക്കുറിച്ച് ദൈവശാസ്ത്രപരമായ വീക്ഷണവും ഇതില് സംവദിക്കുന്നു.
പ്രമേയം
പതനവും വിമോചനവും
സംക്ഷേപം
1. യിസ്രായേല്യര് ന്യായാധിപ ഭരണത്തിന്‍ കീഴില്‍ — 1:1-3:6
2. യിസ്രായേലിന്റെ ന്യയാധിപന്മാര്‍ — 3:7-16:31
3. യിസ്രായേലിന്റെ പാപത്തെ പുറത്തുകൊണ്ടുവന്ന സംഭവങ്ങള്‍ — 17:1-21:25