125
ആരോഹണഗീതം.
1 യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ
എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.
2 പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു;
യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
3 നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു
ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല.
4 യഹോവേ, ഗുണവാന്മാർക്കും
ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യേണമേ.
5 എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ
യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ.
യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.