യൂദാ
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരൻ യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ എന്ന് പരിചയപ്പെടുത്തുന്നു യോഹ. 14:22 ല്‍ പരാമർശിച്ചിരിക്കുന്ന അപ്പോസ്തലന്മാരില്‍ ഒരുവനായ യൂദാ യേശുക്രിസ്തുവിന്റെ സഹോദരൻ എന്ന പൊതുവേ വിശ്വസിച്ചുവരുന്നു മുൻപ് താൻ അവിശ്വാസിയായിരുന്നു (യോഹ. 7:5), പിന്നീട് യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം മാളികമുകളിൽ കൂടിയിരുന്നവരിൽ യൂദയും ഉണ്ടായിരുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം എ. ഡി. 60-80.
രചന അലക്സാണ്ട്രിയയിലൊ അല്ലെങ്കില്‍ റോമിലോ വച്ചായിരിക്കും എന്നു കരുതപ്പെടുന്നു.
സ്വീകര്‍ത്താവ്
“ദൈവത്താല്‍ വിശുദ്ധീകരിക്കപ്പെട്ട് ക്രിസ്തുവിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന വിളിക്കപ്പെട്ടവര്‍” എന്നപ്രയോഗം ഇത് എല്ലാ ക്രൈസ്തവ ജനത്തെയും അതുപോലെ ദുരുപദേശം പ്രസംഗിക്കുന്നവർക്കും കൂടിയുള്ളതാണിത്.
ഉദ്ദേശം
ദുരുപദേശങ്ങളെ പ്രതിരോധിക്കുവാൻ സഭ സദാ ജാഗരൂകരായിരിക്കണം എന്ന് ഓർമപ്പെടുത്താൻ ഉള്ള ഒരുദ്യമം കൂടിയാണ് ഈ ലേഖനം എല്ലായിടത്തുമുള്ള ക്രൈസ്തവ ജനത്തെ ശുശ്രൂഷയ്ക്കായി ഉത്സാഹിപ്പിക്കുക ദുരുപദേശത്താൽ നഷ്ടപ്പെട്ടുപോയ വരെ തിരികെ കൊണ്ടുവരുവാൻ വിശ്വാസികളെ ധൈര്യപ്പെടുത്തുക, അതിൻറെ അപകടത്തെക്കുറിച്ച് ബോധ്യമുള്ളവരായി സ്വയം സൂക്ഷിക്കുവാന്‍ പ്രാപ്തരാക്കുക. ദൈവ വിരോധികളായ ഉപദേഷ്ടാക്കന്മാർ, ക്രൈസ്തവ ജനത്തെ അവര് ഇഷ്ടമുള്ളത് പ്രവർത്തിക്കുന്നവരും ദൈവ ശിക്ഷയിൽ ഭയമില്ലാത്തവർ എന്നും വിമർശിച്ചതിനെ യൂദാ എതിര്‍ക്കുന്നു.
പ്രമേയം
വിശ്വാസത്തിനുവേണ്ടി പോരാടുക.
സംക്ഷേപം
1. ആമുഖം — 1:1, 2
2. ദുഷ്ടന്മാരുടെ രീതികളും അവരുടെ അന്ത്യവും. — 1:3-16
3. ക്രിസ്തുവിശ്വാസികളെ ധൈര്യപ്പെടുത്തുന്നു. — 1:17-25