2 യോഹന്നാൻ
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരൻ അപ്പോസ്തലനായ യോഹന്നാന് “മൂപ്പൻ” എന്ന് എഴുത്തുകാരൻ തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നു. (1) ഈ ലേഖനം യോഹന്നാൻ അപ്പോസ്തലൻ എഴുതിയ മൂന്ന് ലേഖനങ്ങളിൽ രണ്ടാമത്തേതാണ്. ദുരുപദേഷ്ടാക്കന്മാർ സഭകൾതോറും സഞ്ചരിച്ചു ക്രൈസ്തവരുടെ ആതിഥ്യമര്യാദ ചൂഷണം ചെയ്തു അവരുടെ വീടുകളില്‍ കയറി ജനത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം എ. ഡി. 85-95.
എഫേസോസിൽ വച്ചായിരിക്കാം ഇത് എഴുതിയത്.
സ്വീകര്‍ത്താവ്
ഈ ലേഖനം ഒരു സഭയിലെ മാന്യ വനിതയ്ക്കും അവരുടെ മക്കൾക്കും അഭിസംബോധന ചെയ്ത് എഴുതിതിയിരിക്കുന്നു.
ഉദ്ദേശം
യോഹന്നാന്‍ തന്റെ രണ്ടാം ലേഖനം എഴുതിയത് ഒരു മാന്യ വനിതയെയും അവരുടെ മക്കളെയും അഭിനന്ദിക്കാനും ദൈവസ്നേഹത്തിലും പ്രമാണത്തിലും സ്വയം സൂക്ഷിക്കുവാൻ അവരെ പ്രബോധിപ്പിക്കുന്നതിനും വേണ്ടിയാണ്. ദുരൂപദേശത്തെക്കുറിച്ച് അവയ്ക്ക് മുന്നറിയിപ്പ് നൽകുക, വൈകാതെ ഉള്ള തൻറെ സന്ദർശനത്തെക്കുറിച്ച് അറിയിക്കുക യോഹന്നാൻ അവരെ സഹോദരി എന്നാണ് വിളിക്കുന്നത്.
പ്രമേയം
വിശ്വാസികള്‍ വിവേചിക്കണം
സംക്ഷേപം
1. അഭിവാദനം. — 1:1-3
2. സ്നേഹത്തിൽ സത്യം സംസാരിക്കുക. — 1:4-11
3. മുന്നറിയിപ്പ്. — 1:5-11
4. സമാപന വന്ദനം. — 1:12, 13