എബ്രായർ
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരൻ അജ്ഞാതനാണ് പല പണ്ഡിതരും പൗലോസാണ് എഴുത്തുകാരൻ എന്ന് അവകാശപ്പെടുന്നു. മറ്റൊരു പുസ്തകത്തിലും ഇല്ലാത്ത ക്രിസ്തുവിന്റെ മഹാപുരോഹിത ശുശ്രൂഷ അഹരോന്യ പൗരോഹിത്യത്തെക്കാൾ ശ്രേഷ്ട്തയുള്ളതെന്നും, പഴയനിയമത്തിന്റെയും പ്രവചനങ്ങളുടെയും നിവൃത്തിയാണ് ക്രിസ്തുവെന്നും വെളിപ്പെടുത്തുന്നു. ക്രിസ്തുവിനെ വിശ്വാസത്തിന്റെ ഉറവിടവും പൂര്‍ണ്ണത വരുത്തുന്നവനും ആയി അവതരിപ്പിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം. ക്രിസ്താബ്ദം 64-70.
എബ്രായ ലേഖനം യെരുശലേമില്‍ വച്ചാണ് എഴുതപ്പെട്ടത്. ഒരുപക്ഷേ യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം അല്ലെങ്കിൽ യെരുശലേമിന്റെ നാശത്തിന് മുമ്പ് എഴുതപ്പെട്ടു.
സ്വീകര്‍ത്താവ്
യഹൂദമതത്തിലേക്ക് മടങ്ങിപ്പോകുവാൻ ആഗ്രഹിക്കുന്ന യഹൂദ ക്രിസ്ത്യാനികളോട്. അതുപോലെ വിശ്വാസത്തോടെ അനുസരണം കാണിച്ച ഒരു കൂട്ടം പുരോഹിതന്മാരോടു കൂടിയാണ് ഈ പുസ്തക സംവാദിക്കുന്നത്.
ഉദ്ദേശം
യഹൂദരുടെ ദുരൂപദേശങ്ങൾ തിരസ്കരിച്ചു ക്രിസ്തുവിനെ ഉപദേശത്തിൽ നിലനിൽക്കുക, ക്രിസ്തുവിന്റെ ദൂതന്മാർക്കും, പുരോഹിതന്മാർക്കും പഴയനിയമ വിശുദ്ധന്മാർക്കും, മതത്തിനും മേലുള്ള പരമാധികാരത്തെ വെളിപ്പെടുത്തുക. കുരിശുമരണം പ്രാപിച്ച് മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിലൂടെ തന്നിൽ വിശ്വസിക്കുന്നവർക്ക് ക്രിസ്തു നിത്യജീവൻ ഉറപ്പുനൽകുന്നു. പാപത്തിന് വേണ്ടിയുള്ള ക്രിസ്തുവിന്റെ യാഗം പൂർണ്ണതയുള്ളതാണ്. വിശ്വാസം ദൈവത്തെ പ്രസാദിപ്പിക്കുന്നതായതിനാല്‍ അനുസരണത്തിലൂടെ വിശ്വാസം പ്രകടിപ്പിക്കപ്പെടുന്നു.
പ്രമേയം
പരമാധികാരം
സംക്ഷേപം
1. യേശുക്രിസ്തു ദൂതന്മാരെക്കാള്‍ ഉന്നതൻ. — 1:1-2:18
2. ന്യായപ്രമാണത്തെക്കാളും ഉടമ്പടികളെക്കാളും ഉന്നതൻ. — 3:1-10:18
3. വിശ്വസ്തരാകുന്നതിനും പരിശോധനയിൽ നിലനിൽക്കുവാനും ഉള്ള ആഹ്വാനം. — 10:19-12:29
4. മഹാപുരോഹിതന്റെ ശുശ്രൂഷ. — 8:1-10:18
5. സമാപന പ്രബോധനങ്ങൾ വന്ദനവും. — 13:1-25