തീത്തൊസ്
ഗ്രന്ഥകര്‍ത്താവ്
തീത്തോസിനു എഴുതപ്പെട്ട ഈ കത്തിൽ പൗലോസ് സ്വയം തന്നെക്കുറിച്ച് വെളിപ്പെടുത്തുന്നത് “ദൈവത്തിൻറെ ദാസനും യേശുക്രിസ്തുവിന്റെ അപ്പോസ്തലനുമായ” എന്നാണ് (1:1). തീത്തോസുമായുള്ള പൗലോസിന്‍റെ ബന്ധത്തിന്‍റെ തുടക്കം അജ്ഞാതമാണ് പൗലോസിന്‍റെ ശുശ്രൂഷയിലൂടെ ക്രിസ്തു വിശ്വാസത്തിലേക്ക് വ്യക്തിയാണ് അതുകൊണ്ട് പൗലോസ് “പൊതുവിശ്വാസത്തിൽ നിജ പുത്രനായ തീത്തോസ്” എന്ന് അഭിസംബോധന ചെയ്യുന്നത്. (1:4). സുവിശേഷത്തിന് സഹകാരിയും സുഹൃത്തുമായ തിത്തോസിനെ വളരെ ബഹുമാനത്തോടു കൂടിയാണ് പൗലോസ് കണ്ടിരുന്നത് തിത്തോസിന്റെ സ്നേഹവും, അചഞ്ചലതയെയും അപ്പോസ്തലന്‍ ശ്ലാഘിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം. ക്രിസ്താബ്ദം 63 - 65.
റോമിലെ തൻറെ ആദ്യത്തെ കാരാഗ്രഹ വാസത്തിനുശേഷം പുറത്തുവന്ന പൗലോസ് നിക്കോപോളിസ് എന്ന സ്ഥലത്തു വച്ചാണ് ഈ ലേഖനം എഴുതിയത്. ശുശ്രൂഷയ്ക്കായി എഫേസോസിൽ തിമോഥെയോസിനെ വിട്ടിട്ടുപോരുന്ന പൗലോസ് ക്രേത്തദ്വീപിൽ തീത്തോസിനെ ചേര്‍ത്ത് പ്രവർത്തിക്കുന്നു.
സ്വീകര്‍ത്താവ്
തീത്തോസ് ക്രേത്തയിലെ ഒരു സഹപ്രവർത്തകനും വിശ്വാസത്താല്‍ നിജ പുത്രനുമാണ്.
ഉദ്ദേശം
ക്രേത്തയിലെ പുതിയ സഭകളിൽ ഉള്ള ചില പോരായ്മകൾ നികത്തുവാനും തെറ്റായ വ്യവസ്ഥിതിയും അംഗങ്ങളുടെ അച്ചടക്കമില്ലായ്മയും മാറ്റുന്നതിന് പുതിയ മൂപ്പന്മാരെ നിയമിക്കുവാനും നല്ല സാക്ഷ്യവും മാതൃകയും മുൻനിർത്തി അവരെ വേലയ്ക്കു മുതൽക്കൂട്ടായി തീർക്കുവാനും നിർദ്ദേശം നൽകുന്നു.
പ്രമേയം
പെരുമാറ്റത്തിലുള്ള ചട്ടങ്ങൾ
സംക്ഷേപം
1. അഭിവാദനം — 1:1-4
2. മൂപ്പന്മാരുടെ നിയമനം — 1:5-16
3. വിവിധ പ്രായക്കാർക്കുള്ള നിർദ്ദേശങ്ങൾ — 2:1-3:11
4. സമാപന സന്ദേശം — 3:12-15