2 തെസ്സലൊനീക്യർ
ഗ്രന്ഥകര്‍ത്താവ്
ഒന്നാം ലേഖനം പോലെതന്നെ ഈ ലേഖനത്തിലും പൗലോസിനൊപ്പം ശീലാസിനെയും തിമോഥെയോസിനെയും കാണാം. എഴുത്തുകാരൻ താന്‍ എഴുതിയ ഒന്നാം ലേഖനത്തിലെ ശൈലിതന്നെയാണ് ഇതിലും പിന്തുടർന്നിരിക്കുന്നത്. പൗലോസ് തന്നെയാണ് ഇതിന്റെ പ്രധാന എഴുത്തുകാരൻ എന്ന് വ്യക്തമാക്കുന്നു. വന്ദനം അറിയിക്കുമ്പോള്‍ ശീലാസിനെയും തിമോഥെയോസിനെയും ഉൾപ്പെടുത്തിയിരിക്കുന്നു. (2 തെസ്സ 1:1). പലഭാഗങ്ങളിലും കാണുന്ന “ഞങ്ങൾ “എന്നപ്രയോഗം മൂന്നുപേരും അംഗീകരിച്ചു എന്നര്‍ത്ഥം. എന്നാൽ കയ്യെഴുത്ത് പൗലോസിന്റെതല്ല അവസാനത്തെ അഭിവാദനവും പ്രാർത്ഥനയും മാത്രമാണ് പൗലോസ് എഴുതിയത്. ഒരുപക്ഷേ പൗലോസ് ഇത് മറ്റു രണ്ടുപേരെ കൊണ്ടും പറഞ്ഞു എഴുതിപ്പിച്ചത് ആവാൻ സാധ്യതയുണ്ട്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 51 - 52.
തെസ്സെലോനിക്യര്‍ക്കു എഴുതിയ ഒന്നാം ലേഖനം പോലെ ഇതും കൊരിന്തിൽ വച്ചാണ് പൗലോസ് എഴുതുന്നത്.
സ്വീകര്‍ത്താവ്
ഈ ലേഖനം സഭാ വിശ്വാസികള്‍ക്കു വേണ്ടി എഴുതപ്പെട്ടതാണ്.
ഉദ്ദേശം
കർത്താവിന്റെ വരവിനെ കുറിച്ചുള്ള ഉപദേശങ്ങളിലെ പിശകുകൾ തീർക്കുവാൻ വിശ്വാസികളുടെ പ്രത്യാശയുടെ സഹിഷ്ണതയെ ക്കുറിച്ച് അവരെ പ്രോത്സാഹിപ്പിക്കുവാനും അതുപോലെ കർത്താവ് വേഗത്തിൽ വരുമെന്ന് ഉപദേശിച്ചുകൊണ്ട് സ്വന്തം ലാഭത്തിനു വേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്തുകൊണ്ടിരുന്ന വ്യക്തികളെ ശാസിക്കുവാനും.
പ്രമേയം
പ്രത്യാശയിൽ ജീവിക്കുക
സംക്ഷേപം
1. അഭിവാദനങ്ങൾ. — 1:1, 2
2. കഷ്ടതയിൽ ആശ്വാസം. — 1:3-12
3. കർത്താവിന്റെ വരവിനെ കുറിച്ചുള്ള ഉപദേശം. — 2:1-12
4. അവരുടെ അവസാനത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. — 2:13-17
5. പ്രായോഗിക കാര്യങ്ങളെക്കുറിച്ചുള്ള പ്രബോധനം. — 3:1-15
6. സമാപന വന്ദനം. — 3:16-18