യോഹന്നാന്‍
ഗ്രന്ഥകര്‍ത്താവ്
സെബദിയുടെ പുത്രനായ യോഹന്നാൻ ആണ് ഈ സുവിശേഷം എഴുതിയത്. “യേശു താൻ സ്നേഹിച്ച ശിഷ്യൻ” എന്നാണ് യോഹന്നാൻ തന്നെക്കുറിച്ച് സുവിശേഷത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത് യോഹന്നാനെയും സഹോദരനായ യാക്കോബിനെയും “ഇടിമക്കൾ” എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത് യേശുവിന്റെ ശുശ്രൂഷയിൽ പല പ്രധാന സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ അവസരം ലഭിച്ചവരാണ്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 50-90.
എഫസോസില്‍ വച്ചാണ് യോഹന്നാൻ സുവിശേഷം എഴുതുന്നത് യഹൂദയുടെ പരിസരപ്രദേശങ്ങളും ശമരിയ ഗലീല, ബേഥാന്യ, യെരുശലേം എന്നിവയാണ് പുസ്തകത്തിലെ പ്രധാന സ്ഥലങ്ങൾ.
സ്വീകര്‍ത്താവ്
യഹൂദന്മാർക്ക് വേണ്ടിയാണ് ഈ സുവിശേഷം എഴുതപ്പെട്ടത്. യേശു ആണ് മിശിഹ എന്ന സത്യം യഹൂദ ജനത്തിനു തെളിയിക്കുകയാണ്. യേശു ക്രിസ്തുവിന്റെ മശിഹയായി വിശ്വസിക്കുന്നവർക്ക് അവൻ മുഖാന്തരം നിത്യജീവൻ ലഭിക്കും എന്ന് യോഹന്നാൻ വെളിപ്പെടുത്തുന്നു.
ഉദ്ദേശം
ക്രിസ്ത്യാനികളെ വചനത്തില്‍ ഉറപ്പിക്കുവാന്‍. യോഹ 20:31” യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവൻറെ നാമത്തിൽ നിങ്ങൾക്ക് ജീവന് ഉണ്ടാകേണ്ടതിന് ഇത് എഴുതിയിരിക്കുന്നു” യേശുക്രിസ്തുവാണ് (യോഹ 1. 1) സകലത്തിന്റെയും സ്രഷ്ടാവ് എന്ന് യോഹന്നാൻ വ്യക്തമായി പ്രസ്താവിക്കുന്നു (യോഹന്നാന്‍ 1. 3). യേശു ലോകത്തിന്‍റെ വെളിച്ചം (യോഹ 1. 4, 8. 12) നിത്യജീവന് (യോഹ 1. 4, 5. 26, 14. 6). യേശുക്രിസ്തു ദൈവപുത്രനാണെന്ന് വെളിപ്പെടുത്തുവാൻ ആണ് യോഹന്നാൻ ഈ സുവിശേഷം എഴുതിയത്.
പ്രമേയം
ദൈവപുത്രൻ
സംക്ഷേപം
1. യേശു ജീവിതത്തെ നിയന്ത്രിക്കുന്നത് — 1:1-18
2. ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന സന്ദർഭം — 1:19-51
3. യേശുവിന്‍റെ പൊതു ശുശ്രൂഷ — 2:1-16:33
4. ശിഷ്യന്മാരുടെ ശുശ്രൂഷ — 9:51-19:27
5. മഹാപുരോഹിതതുല്യമായ പ്രാർത്ഥന — 17:1-26
6. ക്രൂശീകരണം, ഉയർത്തെഴുന്നേൽപ്പ്. (18:1; 20:10)
7. പുനരുത്ഥാന ശേഷമുള്ള ശുശ്രൂഷ — 20:11-21:25