ഓബദ്യാവ്
ഗ്രന്ഥകര്‍ത്താവ്
ഓബദ്യാ പ്രവാചകനാണ് എഴുത്തുകാരൻ അദ്ദേഹത്തിന്റെ പശ്ചാത്തലം സ്പഷ്ടമല്ല. തൻറെ പ്രവചനത്തിൽ ഉടനീളം യെരുശലേമിനെ പരാമർശിച്ചുകൊണ്ട് ന്യായവിധിയെ കുറിച്ചാണ് പ്രവചിക്കുന്നത്. അതുകൊണ്ട് താൻ തെക്കൻ രാജ്യമായ യഹൂദയില്‍ നിന്നാണ് എന്ന് മനസ്സിലാക്കാം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 605-586.
ജെറുസലേമിലെ പതനത്തിനുശേഷം അധികനാളാകുന്നതിനു മുൻപ് ബാബേൽ പ്രവാസ കാലത്താണ് പ്രവാചകൻ പുസ്തകമെഴുതുന്നത് (ഓബ: 11-14).
സ്വീകര്‍ത്താവ്
ഏദോമ്യ അധിനിവേശത്തിനു ശേഷമുള്ള യെഹൂദജനത.
ഉദ്ദേശം
ഏദോമിന്റെ ഈ പ്രവർത്തിയെ ദൈവത്തോടും ഇസ്രായേലിനോടുള്ള പാപമായിട്ടാണ് പ്രവാചകന്‍ വിധിക്കുന്നത്. ഏദോമ്യര്‍ ഏശാവിന്റെ സന്തതികളും ഇസ്രായേല്യര്‍ സഹോദരനായ യാക്കോബിനെ സന്തതികളുമാണ് സഹോദരന്മാർ തമ്മിലുള്ള കലഹം അവരുടെ തലമുറകളെയും ബാധിച്ചു ഈ പ്രശ്നം നിമിത്തം കനാനിലേക്ക് ഉള്ള പലായനകാലത്ത് ഇസ്രായേലിനെ തങ്ങളുടെ ദേശത്തു പ്രവേശിപ്പിക്കുവാൻ ഏദോമ്യര്‍ തുനിഞ്ഞില്ല. ഏദോമിന്റെ നിഗളം ദൈവത്തിൻറെ കോപത്തെ ക്ഷണിച്ചുവരുത്തി. സീയോൻ വിമോചിയാവുകയും ദൈവജനം അവിടെ സ്ഥാപിക്കപ്പെടുകയും ദൈവം അവരെ ഭരിക്കുകയും ചെയ്യുന്ന പ്രത്യാശയോടെ ഈ പുസ്തകം അവസാനിക്കുന്നു.
പ്രമേയം
നീതിയുള്ള വിധി
സംക്ഷേപം
1. ഏദോമിന്റെ നാശനഷ്ടങ്ങൾ — 1:1-14
2. ഇസ്രായേലിന് അന്തിമ വിജയം — 1:15-21