യിരെമ്യാവ്
ഗ്രന്ഥകര്‍ത്താവ്
യിരെമ്യാവ്, അദ്ദേഹത്തിന്റെ പകര്‍പ്പെഴുത്തുകാരനായ ബാരൂക്കും ഹില്കിയാവു എന്ന പുരോഹിതന്റെ മകനായിരുന്നു യിരെമ്യാവു പ്രവാചകനും ഒരു പുരോഹിതനും കൂടിയായിരുന്നു അദ്ദേഹം. 2 രാജാ. 22:8. അനത്തോത്ത് എന്ന ചെറിയ ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയായിരുന്നു. യിരെ 1:1 ബാരൂക് എന്ന് പേരുള്ള ഒരു ശാസ്ത്രിയുടെ സഹായത്തോടെയാണ് പ്രവാചകന്‍ പുസ്തക രചന നടത്തിയത്. (36:4, 32; 45:1) കരയുന്ന പ്രവാചകന്‍ എന്നാണ് യിരെമ്യാവ് അറിയപ്പെട്ടത്. (യിരെ 9:1; 13:17; 14:17), ബാബിലോണ്യ അധിനിവേശ ന്യായവിധിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ നിമിത്തം പ്രശ്ന കലുഷിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 626-570.
ബാബിലോന്യപ്രവാസ കാലത്തായിരിക്കാം പുസ്തക രചന നടന്നിട്ടുണ്ടാവുക.
സ്വീകര്‍ത്താവ്
യഹൂദജനത്തിനും യെരുശലേമിനും, മറ്റു വായനക്കാര്‍ക്കും.
ഉദ്ദേശം
ക്രിസ്തുവിന്റെ വരവില്‍ ദൈവം മാനവരാശിക്ക് കൊടുപ്പാനിരിക്കുന്ന പുതിയ ഉടമ്പടിയുടെ വ്യക്തമായ ഒരു ചിത്രമാണ് യിരെമ്യാവു നല്കുന്നത്. ഈ ഉടമ്പടി ദൈവജനത്തിന്റെ പുനഃസ്ഥാപനവും തൻറെ നിയമത്തെ കല്പലകകളിലല്ല അവരുടെ ഹൃദയങ്ങളില്‍തന്നെ എഴുത്തും എന്ന പുതിയ ഉടമ്പടി മാനസാന്തരപ്പെടാത്ത ജനത്തിന്റെ ദേശത്തിന്മേൽ വന്നു ഭവിക്കുവാൻ പോകുന്ന നാശത്തെക്കുറിച്ചു യഹൂദക്കുള്ള മുന്നറിയിപ്പാണ് ഈ പുസ്തകം. യഹോവയിങ്കലേക്ക് മടങ്ങിവരുവാൻ ജനത്തെ പ്രവാചകന് ആഹ്വാനം ചെയ്യുന്നു ദേശത്തിൻറെ അധാർമികതയും വിഗ്രഹാരാധനയും നിമിത്തം വരുവാനിരിക്കുന്ന ന്യായവിധിയുടെ അനിവാര്യതയെ പ്രവാചകൻ ഉറപ്പിക്കുകയാണ്.
പ്രമേയം
ന്യായവിധി
സംക്ഷേപം
1. യിരെമ്യാവു ദൈവത്താല്‍ വിളിക്കപ്പെടുന്നു, — 1:1-19
2. യഹൂദയോടുള്ള മുന്നറിയിപ്പ്. — 2:1-35:19
3. യിരെമ്യാവിന്റെ കഷ്ടത. — 36:1-38:28
4. യെരുശലേമിന്റെ പതനവും കീഴടക്കലും. — 39:1-45:5
5. രാജ്യത്തോടുള്ള പ്രവചനം. — 46:1-51:64
6. ചരിത്രപരമായ. — 52:1-34