സദൃശവാക്യങ്ങൾ
ഗ്രന്ഥകര്‍ത്താവ്
ശലോമോൻ രാജാവാണ് മുഖ്യ എഴുത്തുകാരൻ 1:1, 10:1, 25:1. ഈ വാക്യങ്ങള്‍ എഴുത്തുകാരനെ വെളിപ്പെടുത്തുന്നു. രചനയിൽ പങ്കുവഹിച്ച മറ്റു വ്യക്തികൾ ഒരു ജ്ഞാനി, ആഗൂര്, ലെമുവേല് രാജാവ് എന്നിവരാണ്. മറ്റു പുസ്തകങ്ങളിൽ ഉള്ളതുപോലെ സദൃശ്യവാക്യങ്ങൾ ദൈവത്തിൻറെ രക്ഷാകര പദ്ധതിയെ ആണ് പ്രതിഫലിപ്പിക്കുന്നത് ഒരുപക്ഷേ വളരെ സൂക്ഷ്മമായി തന്നെ ഈ പുസ്തകം യിസ്രായേലിന് ദൈവ വഴികളെ പിന്തുടരുവാൻ പ്രചോദനം നൽകുന്നു തൻറെ ജീവിതകാലത്തിലുടനീളം ലഭിച്ച ജ്ഞാന മൊഴികള്‍ രേഖപ്പെടുത്തി വയ്ക്കുവാൻ ദൈവം ശലോമോനെ ഉപയോഗിച്ചു എന്നുവേണം മനസ്സിലാക്കാൻ.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 971-686.
ശലോമോൻ തൻറെ ഭരണകാലത്ത് എഴുതിയ ഈ ജ്ഞാന വചസ്സൂകൾ എല്ലാകാലത്തും, സംസ്കാരങ്ങളിലും സ്വീകാര്യത ഉള്ളവയാണ്.
സ്വീകര്‍ത്താവ്
സദൃശ്യവാക്യങ്ങളുടെ ശ്രോതാക്കള്‍ പലരാണ്. മക്കളോട് ഉപദേശിക്കുവാന്‍ മാതാപിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ ഈ പുസ്തകത്തിലുണ്ട് ജ്ഞാനം നേടുവാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കും അത് പോലെ ദൈവാധിഷ്ഠിതമായ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്ന ഏത് വ്യക്തിക്കും പ്രയോഗത്തിൽ വരുത്താവുന്ന ഉപദേശങ്ങൾ കൂടിയാണിത്.
ഉദ്ദേശം
വലുതും ഗൗരവമേറിയതും അതുപോലെ സൂക്ഷ്മവും ലളിതവും സാധാരണവുമായ ദൈനംദിന വിഷയങ്ങളോട ദൈവത്തിന്റെ സമീപനമാണ് ശലോമോൻ ഈ പുസ്തകത്തിലൂടെ ഉയർത്തിക്കാണിക്കുന്നത്. ജീവിതത്തെ സംബന്ധിച്ചു ശലമോന്റെ ശ്രദ്ധയിൽ പെടാതെ പോയ ഒരു വിഷയവും ഇല്ല എന്ന് കാണാന്‍ കഴിയും വ്യക്തിത്വം, സ്വഭാവം, സദാചാരം, വ്യാപാരം, ധനം, അച്ചടക്കം, ആഗ്രഹം, ശിശുക്കളെ സംബന്ധിച്ച്, മദ്യപാനം രാഷ്ട്രീയം, പ്രതികാരം, ആത്മീയത തുടങ്ങി നിരവധി വിഷയങ്ങളാണ് ചൊല്ലുകളുടെ രൂപത്തിൽ രചിക്കപ്പെട്ടിരിക്കുന്നത്.
പ്രമേയം
ജ്ഞാനം
സംക്ഷേപം
1. ജ്ഞാനത്തിന്റെ മഹത്വം — 1:1-9:18
2. ശലോമോന്റെ സദൃശ്യവാക്യങ്ങൾ — 10:1-22:16
3. ജ്ഞാനിയുടെ വചസ്സുകൾ — 22:17-29:27
4. ആഗൂരിന്റെ വചനങ്ങൾ — 30:1-33
5. ലെമുവേലിന്റെ വചനങ്ങൾ — 31:1-31