ഇയ്യോബ്
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരൻ ആരെന്നുള്ളതിന് വ്യക്തമായ രേഖകളൊന്നുമില്ല. ഗ്രന്ഥകര്‍ത്തൃത്വം ഇന്നും അജ്ഞാതമാണ് ഒരുപക്ഷേ ഒന്നിലധികം എഴുത്തുകാർ ഈ പുസ്തകത്തിലെ രചനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇയ്യോബിന്റെ പുസ്തകം ആയിരിക്കാം വേദപുസ്തകത്തിലെ ഏറ്റവും പഴക്കമുള്ള കൃതി ഇയ്യോബ് എന്ന വിശുദ്ധനായ ഒരു മനുഷ്യനെക്കുറിച്ച് മനുഷ്യന് നേരിട്ട കൊടിയ ദുരന്തങ്ങളും തൻറെ സുഹൃത്തുക്കൾ അദ്ദേഹത്തിന് സംഭവിച്ച ദുരിതത്തിന് കാരണങ്ങൾ വിശദീകരിക്കുന്നതുമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. ഈ പുസ്തകത്തിലെ കഥാപാത്രങ്ങൾ ഇയ്യോബ് തേമാന്യനായ എലീഫസ് ശൂഹ്യനായ ബില്ദാദ്, നയമാത്യനായ സോഫര്‍ ബുസ്യനായ എലീഹു എന്നിവരാണ്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
അജ്ഞാതം പുസ്തകത്തിലെ പലഭാഗങ്ങളും സൂചിപ്പിക്കുന്നത് സംഭവം നടന്ന വളരെ നാളുകൾക്കു ശേഷമാണ് ഇത് എഴുതപ്പെട്ടത് ഒരുപക്ഷെ പ്രവാസത്തിനു ശേഷം. എലിഹുവിന്റെ അദ്ധ്യായം എഴുതപ്പെട്ടത് അതിനും ശേഷമാണ്.
സ്വീകര്‍ത്താവ്
പുരാതന യഹൂദ, സമൂഹവും, എല്ലാ വായനക്കാർക്കും വേണ്ടി ഈജിപ്തിൽ അടിമത്തത്തിൽ ഇരിക്കുന്ന ഇസ്രായേൽ ജനതക്ക് വേണ്ടിയാണ് ഈ പുസ്തകം എഴുതപ്പെട്ടത് എന്നൊരു വാദമുണ്ട് കഷ്ടതയിൽ ആയിരിക്കുന്ന ജനത്തെ ആശ്വസിപ്പിക്കുവാൻ മോശെ ഈ പുസ്തകം ഉപയോഗിച്ചു എന്നും വിശ്വസിക്കുന്നു.
ഉദ്ദേശം
ഇയ്യോബിന്റെ പുസ്തകം താഴെ പറയുന്ന കാര്യങ്ങള്‍ നമ്മെ മനസ്സിലാക്കി തരുന്നു. ദൈവത്തിൻറെ അനുവാദമില്ലാതെ സാത്താന് സാമ്പത്തികമോ ഭൗതികമോ ആയ തകർച്ചകൾ കൊണ്ടുവരുവാൻ കഴിയുകയില്ല കാരണം സാത്താനും ദൈവത്തിൻറെ അധികാരത്തിന്‍കീഴിലാണ് പ്രവർത്തിക്കുന്നത്. ലോകത്തിൽ കഷ്ടതയുടെ യഥാർത്ഥ കാരണങ്ങൾപലപ്പോഴും മനുഷ്യന്‍റെ ചിന്തകൾക്ക് അപ്പുറമാണ് ദുഷ്ടന്മാർ അവർക്കുള്ളത് പ്രാപിക്കും കഷ്ടത നമ്മുടെ ജീവിതത്തിൽ ചിലപ്പോഴൊക്കെ സംഭവിക്കുന്നത് നമ്മെ ശുദ്ധീകരിക്കുവാനും പരിശോധിക്കുവാനും ചിലത് പഠിപ്പിക്കാനും നമ്മുടെ ആത്മാവിനെ ശക്തിപ്പെടുത്തുവാനും വേണ്ടിയുള്ളതാണ്.
പ്രമേയം
കഷ്ടതയിലൂടെ അനുഗ്രഹം
സംക്ഷേപം
1. ആമുഖം: സാത്താന്റെ ആക്രമണം — 1:1-2:13
2. ഇയ്യോബ് തൻറെ കഷ്ടതയെ കുറിച്ച് തന്റെ മൂന്ന് സുഹൃത്തുക്കളുമായി ചെയ്യുന്ന സംഭാഷണം — 3:1-31:40
3. എലീഹു ദൈവത്തിൻറെ നന്മകളെക്കുറിച്ച് പ്രസ്താവിക്കുന്നു — 32:1-37:24
4. ഇയ്യോബിനു ദൈവം തന്‍റെ പരമാധികാരത്തെ വെളിപ്പെടുത്തുന്നു — 38:1-41:34
5. ദൈവം ഇയ്യോബിനെ യഥാസ്ഥാനപ്പെടുത്തുന്നു — 42:1-17