ഉല്‍പത്തി
ഗ്രന്ഥകര്‍ത്താവ്
യഹൂദ പാരമ്പര്യവും, പല വേദപുസ്തക രചയിതാക്കളും അംഗീകരിക്കുന്നത് യിസ്രായേലിന്‍റെ വിമോചകനും പ്രവാചകനുമായിരുന്ന മോശെയാണ് പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരന്‍ എന്നാണ്.
ഈജിപ്തില്‍ നിന്നും ലഭിച്ച വിദ്യാഭ്യാസവും (അപ്പൊ. പ്രവ. 7:22), യാഹോവയാം ദൈവത്തോടു തനിക്കുള്ള അഭേദ്യമായ ബന്ധവും ഈ വാദത്തെ ഉറപ്പിക്കുന്നു.
യേശുവും (യോഹ. 5:45 - 47) ആ കാലത്തെ പരീശ ശാസ്ത്രി സമൂഹവും മോശെയുടെ ഗ്രന്ഥകര്‍തൃത്വം അംഗീകരിച്ചിരുന്നു (മത്തായി 19:7; 22:24).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 1446 നും 1405 ഇടക്ക്.
യിസ്രായേല്‍ജനത്തിന്‍റെ കനാനിലേക്കുള്ള പലായനകാലത്ത് സീനായ് മരുഭൂമിയില്‍വച്ചാവാം മോശെ ഉല്പത്തിയുടെ രചന നിര്‍വഹിച്ചിരിക്കുക.
സ്വീകര്‍ത്താവ്
ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നും വിടുതല്‍ലഭിച്ചു വാഗ്ദത്ത നാടായ കനാനിലേക്ക് പ്രയാണം ചെയ്യുന്ന യിസ്രായേല്‍ജനത.
ഉദ്ദേശം
യിസ്രായേല്‍ജനതയുടെ കുടുംബ ചരിത്രമാണ് മോശെ ഇവിടെ വിവരിക്കുന്നത്. യിസ്രായേലിന്‍റെ ദൈവമായ യഹോവ സകലത്തിന്‍റെയും സൃഷ്ടാവും താന്‍ അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണെന്നും (3:15-16), യിസ്രായേലിന്‍റെ മിസ്രയീമ്യ അടിമത്തമുള്‍പ്പടെയുള്ളവ ദൈവത്തിന്റെ പരമാധികാരത്തിന്‍റെയും, ബൃഹത്തായ ദൈവിക പദ്ധതിയുടെ ഭാഗമാണെന്നും (15:13 - 16, 50:20) മോശെ വിവക്ഷിക്കുന്നു മാത്രമല്ല യിസ്രായേല്‍ജനത ഈജിപ്തിന്‍റെ അടിമതത്തത്തില്‍എത്തപ്പെടുവാനുള്ള കാരണത്തെക്കുറിച്ചും (1:8), തങ്ങള്‍ പ്രവേശിക്കുവാന്‍ പോകുന്ന നാട് എങ്ങിനെയാണ് വാഗ്ദത്ത നാടാകുന്നത് എന്നതിനെക്കുറിച്ചും (17: 8), ഒരു വിശദമായ വിവരണമാണ് മോശെ ഉല്പത്തി പുസ്തകത്തിലൂടെ നല്‍കുന്നത്. യിസ്രായേലിന്‍റെ ദൈവം അനേകം ദേവന്മാരില്‍ ഒരുവന്‍ അല്ല മറിച്ച് സ്വര്‍ഗ്ഗങ്ങളേയും ഭൂമിയെയും സൃഷ്ടിച്ചവനായ പരമോന്നതനായ ദൈവമാണ്.
പ്രമേയം
ആരംഭം
സംക്ഷേപം
സൃഷ്ടിവിവരണം — 1:1-2:25
മനുഷ്യന്‍റെ പാപം — 3:1-24
ആദാമിന്‍റെ തലമുറ — 4:1-6:8
നോഹയുടെ തലമുറ — 6:9-11:32
അബ്രാഹാമിന്‍റെ ചരിത്രം — 12:1-25:18
വേദപുസ്തക പൂര്‍വികര്‍ — 12:1-50:26
യിസ്സാഹാക്കിന്‍റെയും പുത്രന്മാരുടെയും ചരിത്രം — 25:19-36:43
യോസേഫിന്‍റെ തലമുറ — 37:1-50:26