136
aയഹോവെക്കു സ്തോത്രം ചെയ്‌വിൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
2 ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;
അവന്റെ ദയ എന്നേക്കുമുള്ളതു.
3 കർത്താധികർത്താവിന്നു സ്തോത്രം ചെയ്‌വിൻ;
അവന്റെ ദയ എന്നേക്കുമുള്ളതു.
4 ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
5 bജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
6 cഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
7 dവലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
8 പകൽ വാഴുവാൻ സൂര്യനെയും—അവന്റെ ദയ എന്നേക്കുമുള്ളതു.
9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
10 eമിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
11 fഅവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു —അവന്റെ ദയ എന്നേക്കുമുള്ളതു.
12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ—
അവന്റെ ദയ എന്നേക്കുമുള്ളതു.
13 gചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
17 മഹാരാജാക്കന്മാരെ സംഹരിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
19 hഅമോര്യരുടെ രാജാവായ സീഹോനെയും
അവന്റെ ദയ എന്നേക്കുമുള്ളതു.
20 iബാശാൻ രാജാവായ ഓഗിനെയും—അവന്റെ ദയ എന്നേക്കുമുള്ളതു.
21 അവരുടെ ദേശത്തെ അവകാശമായി കൊടുത്തു—അവന്റെ ദയ എന്നേക്കുമുള്ളതു.
22 തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ—അവന്റെ ദയ എന്നേക്കുമുള്ളതു.
23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
24 നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
25 സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.
26 സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;
അവന്റെ ദയ എന്നേക്കുമുള്ളതു.